Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colorful Kites

Kollam

വർണ പ​ട്ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍

കൊ​ട്ടാ​ര​ക്ക​ര: പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ടൗ​ണ്‍ യു​പി സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ ‘മേ​ക്ക് ദി ​കൈ​റ്റ്' പ്ര​വ​ര്‍​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി.
നാ​ലാം ക്ലാ​സി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും സ്വ​യം നി​ര്‍​മി​ച്ച വ​ര്‍​ണ പ​ട്ട​ങ്ങ​ളു​മാ​യാ​ണ് സ്‌​കൂ​ളി​ലെ​ത്തി​യ​ത്.

വാ​യു​വി​ല്‍ പ​ട്ടം എ​ങ്ങ​നെ പ​റ​ക്കു​ന്നു എ​ന്ന ശാ​സ്ത്ര​ത​ത്വം പ്രാ​യോ​ഗി​ക​മാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ കു​ട്ടി​ക​ള്‍ പ​ട്ടം പ​റ​ത്തി പ​ഠ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു.

സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക അ​നി​ല​കു​മാ​രി, അ​ധ്യാ​പ​ക​രാ​യ സീ​താ​ല​ക്ഷ്മി, നീ​തു എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up